03:09am 13 November 2026
NEWS
ഖത്തറിന്റെ സുരക്ഷയിൽ ആത്മവിശ്വാസം; ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് നന്ദി: ഇന്ത്യൻ അംബാസഡർ വിപുൽ.
14/03/2026  11:42 AM IST
nila
ഖത്തറിന്റെ സുരക്ഷയിൽ ആത്മവിശ്വാസം; ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് നന്ദി: ഇന്ത്യൻ അംബാസഡർ വിപുൽ.

 


ദോഹ: മേഖലയിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ഖത്തർ സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളെയും കരുതലിനെയും പ്രശംസിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ. വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ഇന്ത്യ ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
​ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചത് മുതൽ ഇന്ത്യൻ സമൂഹം ഉൾപ്പെടെയുള്ള മുഴുവൻ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഭരണകൂടവും വലിയ ജാഗ്രതയാണ് പുലർത്തുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഖത്തർ ഒരുക്കിയ കൃത്യമായ ആശയവിനിമയ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പ്രശംസനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്തറിന് നേരെ ഉയരുന്ന വെല്ലുവിളികളിൽ ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് അംബാസഡർ വിപുൽ വ്യക്തമാക്കി.ഖത്തർ അമീറിന്റെയും സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾ താമസക്കാർക്ക് ആത്മവിശ്വാസം നൽകുന്നു.പ്രവാസികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഖത്തറിന്റെ നിലപാടിന് അംബാസഡർ പ്രത്യേകം നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img